ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത ആരോപണവുമായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബാസി രംഗത്ത്. കേന്ദ്രഭരണത്തിന്‍ കീഴിലാണ് ഡല്‍ഹി പൊലീസ് എന്നതില്‍ ദൈവത്തോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെജ്രിവാള്‍ പറയുന്നത് ചിലരുടെ പ്രത്യേക താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഡല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നാണ്. എന്നാല്‍ പ്രധാനമന്ത്രിക്കോ, ആഭ്യന്തര മന്ത്രിക്കോ ഒരു തരത്തിലുളള താത്പര്യങ്ങളും ഇല്ലെന്നും, തങ്ങള്‍ക്കുമേല്‍ ആരുടെയും സമ്മര്‍ദങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മാത്രമാണ് അത്തരം താത്പര്യങ്ങള്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി പൊലീസിന്റെ വാര്‍ഷിക പത്രസമ്മേളനത്തില്‍ സംസാരിക്കവെ ഭരണഘടന അനുവദിച്ചാല്‍ സ്ത്രീകളെ പീഡിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലാന്‍ തനിക്കും, പൊലീസ് ഡിപ്പാര്‍ട്ടിമെന്റിനും സന്തോഷമേയുള്ളെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ബ്ലു ഫിലിമുകളിലേത് പോലെ കാണുന്നവര്‍ അനേകം പേര്‍ ഡല്‍ഹിയിലുണ്ടെന്നും, പിഞ്ചുകുഞ്ഞുങ്ങളെയും, പ്രായമായവരെയും അവരാണ് പീഡിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡല്‍ഹി പൊലീസിന് സംതൃപ്തി നല്‍കിയ വര്‍ഷം ആയിരുന്നു 2015 എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments