Gulf

ഭരത് മുരളി സ്മാരക നാടകോത്സവം ; മികച്ച നാടകം ആരാച്ചാര്‍

അബുദാബി : യുഎഇയിലെ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ ഏഴാമത് ഭരത് മുരളി സ്മാരക നാടകോത്സവത്തില്‍ മാസ് ഷാര്‍ജ അവതരിപ്പിച്ച ‘ആരാച്ചാര്‍’ മികച്ച നാടകമായും, തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജയുടെ മദര്‍ കരേജ്’ രണ്ടാമത്തെ നാടകമായും തിരഞ്ഞെടുത്തു.

അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ‘കാഴ്ചയെ കീറി ഭ്രാന്തും കടന്ന്’ എന്ന നാടകം സംവിധാനം ചെയ്ത ഡോ.സാംകുട്ടി പട്ടംകരിയാണ് മികച്ച സംവിധായന്‍. അല്‍ഐന്‍ ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ ‘പാവങ്ങള്‍’ സംവിധാനം ചെയ്ത സാജിദ് കൊടിമിയെ യുഎഇയില്‍ നിന്നുള്ള മികച്ച സംവിധായകനായി തിരഞ്ഞെടുത്തു.

ഒരു മാസം നീണ്ടു നിന്ന നാടകോത്സവത്തില്‍ പതിനൊന്ന് നാടകങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ‘കാഴ്ചയെ കീറി ഭ്രാന്തും കടന്നതില്‍ വിന്‍സന്റ് വാന്‍ഗോഗായ പ്രകാശ് തച്ചങ്ങാടിനെ മികച്ച നടനായി തിരഞ്ഞെടുത്തു. സഖറാം ബൈന്ററില്‍ വേഷമിട്ട ജീനാ രാജീവാണ് മികച്ച നടി. അല്‍ ഐന്‍ മലയാളി സമാജത്തിന്റെ ഫൂലനില്‍ വേഷമിട്ട ജയലക്ഷ്മി ജയചന്ദ്രനെ മികച്ച ബാലതാരമായി തിരഞ്ഞെടുത്തു.

‘പാവങ്ങള്‍’ എന്ന നാടകത്തില്‍ ഷവേറായി വേഷമിട്ട ഹരി അഭിനയയെ മിക ച്ച രണ്ടാമത്തെ നടനായി. അബുദാബി സോഷ്യല്‍ ഫോറത്തിന്റെ ‘അമ്മ മലയാള’ത്തില്‍ ഇരട്ട വേഷം കെട്ടിയ ഷാഹി ധനി വാസു, മദര്‍ കരേജില്‍ കാതറിനു ജീവന്‍ പകര്‍ന്ന ടീന എഡ്വിന്‍ എന്നിവര്‍ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം പങ്കിട്ടു. പശ്ചാ ത്തല സംഗീതം : മുഹമ്മദലി കൊടുമുണ്ട (കാഴ്ചയെ കീറി ഭ്രാന്തും കടന്ന്), റിംഷാദ്, കൃഷ്ണകുമാര്‍ ,പ്രകാശവിതാനം : ജോസ് കോശി, ഫിറോസ് ചാലില്‍ (യുവകലാ സാഹിതി അബുദാബിയുടെ മെറൂണ്‍), ചമയം : ക്‌ളിന്റു പവിത്രന്‍് രംഗ സജ്ജീകരണം : വിനീഷ്, മധു, അശോകന്‍ എന്നിവയാണ് മറ്റു പുരസ്‌കാരങ്ങള്‍. ഏകാങ്ക നാടക രചനാ മത്സരത്തില്‍ കെ.വി.ബഷീറിന്റെ ‘വിശപ്പ്’ മികച്ച നാടകമായി തിരഞ്ഞെടുത്തു.

shortlink

Post Your Comments


Back to top button