India

ഭീകരരെ പാകിസ്ഥാനിൽ കയറി വധിക്കണമെന്ന് നടന്‍ അക്ഷയ് കുമാര്‍

ന്യൂഡൽഹി : ബോളിവുഡ് നടൻ അക്ഷയ് കുമാർ പത്താൻകോട്ട് ഭീകരാക്രമണത്തെ രൂക്ഷമായി അപലപിച്ചു രംഗത്ത്. ഇന്ത്യൻ സൈനീകർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അക്ഷയ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌. “എനിക്ക് ഇതിൽ ഒരു അന്തിമ തീരുമാനം എടുക്കാനുള്ള കഴിവോ, എന്താണ് പരിഹാരമെന്നു പറയാനോ അറിയില്ല.പക്ഷെ അവർ നമ്മുടെ രാജ്യത്തിനകത്തു കയറി നമ്മുടെ ജവാന്മാരെ കൊന്നു. അതുകൊണ്ട് തന്നെ തിരിച്ചു ഇത്തരം ഭീകരരെ അവരുടെ രാജ്യത്തുപോയി കൊല്ലണം..” ആക്രമണത്തെ അപലപിക്കുന്നു എന്നും, നരേന്ദ്രമോദി പ്രശ്നങ്ങള പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പരിശ്രമങ്ങൾക്കിടയിൽ ഇത്തരം തീവ്രവാദികൾ സമാധാനം തകർക്കുന്നുവെന്നും അക്ഷയ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button