കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രത്യാക്രമണത്തിന് തോക്കെടുത്ത് നേതൃത്വം നല്‍കിയത് പ്രവിശ്യാ ഗവര്‍ണ്ണര്‍. ബല്‍ക്ക് പ്രവിശ്യയുടെ ഗവര്‍ണ്ണറായ അത്ത മുഹമ്മദ് തോക്കുമേന്തി തീവ്രവാദികളെ നേരിടുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ആയുധമെടുത്ത് ശത്രുക്കളെ ഉന്നം വെക്കുന്ന ചിത്രത്തിനൊപ്പം സൈനികരുമായി ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രത്യേക സേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷനെക്കുറിച്ചുള്ള അഫ്ഗാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമന്‍ സിന്‍ഹയുടെ ട്വീറ്റിലും ഗവര്‍ണ്ണറുടെ പ്രവൃത്തിയെ പരാമര്‍ശിക്കുന്നുണ്ട്.
കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണമുണ്ടായത്. ഹെരാത്തിലെ കോണ്‍സുലേറ്റിന് നേരെ മൂന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ആക്രമണത്തില്‍ മൂന്ന് ഭീകരരും കൊല്ലപ്പെട്ടു.
Post Your Comments