ലാഹോര്‍: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ നൂറോളം പാകിസ്താന്‍ വംശജര്‍ പോയതായി പാക് പഞ്ചാബ് പ്രവിശ്യ നിയമമന്ത്രി റാണ സനൗള്ളയുടെ വെളിപ്പെടുത്തല്‍. മന്ത്രി പറയുന്നത് സ്ത്രീകളടക്കമുള്ള സംഘം സിറയയിലേക്കും ഇറാഖിലേക്കുമാണ് കടന്നെന്നാണ്.
സര്‍ക്കാരിനെക്കൊണ്ട് കഴിയുന്നതെല്ലാം ഐ.എസിന്റെ റിക്രൂട്ട് തടയുന്നതിന് ചെയ്തുവരുന്നതായി അദ്ദേഹം വ്യക്തമാക്കി. സിയാല്‍കോട്ടില്‍ വച്ച് ജമാ അത്ത് ഉദ് ദവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എട്ട് ഐ.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഐ.എസിന് പാകിസ്താനില്‍ വേരുറപ്പിക്കാന്‍ അവസരം നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments