ലോകത്ത് പല രാജ്യങ്ങളും ഭീകരാക്രമണത്തിന്റെ പിടിയിലാകുമ്പോഴും ചൈനയെ മാത്രം ഭീകരര്‍ തൊടുന്നില്ല കാരണമെന്താകും.
സാങ്കേതിക സഹായങ്ങളോടെയാണ് പല ഭീകരാക്രമണങ്ങളും നടക്കുന്നത്. ഭീകരര്‍ ഇന്ത്യയില്‍ നടത്തിയ ആക്രമണങ്ങളെല്ലാം തന്നെ ജിപിഎസിന്റെയും ഗൂഗിള്‍ മാപ്പിന്റെയും സാറ്റലൈറ്റ് ഫോണുകളുടെയും സഹായത്തോടെയായിരുന്നു. എന്നാല്‍ ഈ സാങ്കേതിക വിദ്യകള്‍ക്കെല്ലാം ചൈനയില്‍ വിലക്കുണ്ട്.
ഗൂഗിളിന്റെയും ഒട്ടുമിക്ക സര്‍വീസുകളും ചൈനയില്‍ കണികാണാന്‍ പോലും കിട്ടില്ല. ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ പ്ലസ്, ഗൂഗിള്‍ മാപ്പ്, പിക്കാസ തുടങ്ങിയവയൊന്നും ചൈനയില്‍ ലഭിക്കില്ല. ജിപിഎസ് സംവിധാനവും ചൈനയില്‍ ലഭ്യമല്ല. ഭീകരര്‍ക്ക് ആശയവിനിമയം നടത്താനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്.
ഐഎസ് പോലും സംഘത്തിലേക്ക് ആളെ കയറ്റുന്നത് സോഷ്യല്‍മീഡിയകള്‍ വഴിയാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങി സോഷ്യല്‍മീഡിയകളൊന്നും ചൈനയില്‍ ഇല്ല. ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് സാങ്കേതി സംവിധാനങ്ങളുടെ സുരക്ഷയില്‍ ചൈനയെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയികഴിയില്ല.
ഇന്ത്യയില്‍ ഗൂഗിളിന്റെ എല്ലാ സേവനങ്ങവും രാജ്യത്ത് ലഭ്യമാണ്. ടെലിക്കോം നെറ്റ്വര്‍ക്കുകളില്‍ നിയന്ത്രണമില്ലാത്തതിനാല്‍ ഭീകരര്‍ക്ക് യഥേഷ്ടം ഇവ ഇന്ത്യയില്‍ ഉപയോഗിക്കാം.
ലോകത്ത് ഏറ്റവും കൂടുതല്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ അതിനാല്‍ തന്നെ പാക്ക് ചാരസംഘടന ഐഎസ്‌ഐ തന്ത്രപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ വഴിയായിരുന്നു. സാറ്റ്‌ലൈറ്റ് ഫോണുകള്‍ ഇന്ത്യയില്‍ ആര്‍ക്കുവേണമെങ്കിലും ഉപയോഗിക്കാം. പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയത് ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു. വന്‍ സൈനിക ശക്തികള്‍ പോലും ഭീകരാക്രമണത്തിനു മുന്നില്‍ മുട്ടുമടക്കുമ്പോഴും ചൈനക്കാര്‍ സുരക്ഷിതരാണ്. സ്വാതന്ത്ര്യം കൂടുന്നിടത്ത് സുരക്ഷിതത്വം കുറയുമെന്ന് ചൈന നമ്മെ പഠിപ്പിക്കുന്നു
Post Your Comments