Gulf

യുഎഇയില്‍ ഇനി മുതല്‍ വീസ മാറാന്‍ രാജ്യം വിടണ്ട

അബുദാബി; യുഎഇയില്‍ ഇനി മുതല്‍ വീസ മാറാന്‍ രാജ്യം വിടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്തു നിന്നു കൊണ്ടു തന്നെ ഏത് തരം വീസയില്‍ രാജ്യത്തേയ്ക്ക് പ്രവേശിച്ചവര്‍ക്കും പുതിയ വീസയിലേയ്ക്ക് മാറുവാന്‍ കഴിയും. വീസയുടെ കാലാവധി തീരുന്നതിനു മുമ്പു തന്നെ സ്‌പോണ്‍സര്‍മാര്‍ക്ക് വീസ മാറ്റി നല്‍കുവാന്‍ കഴിയും. പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത് വിദേശികള്‍ക്ക് വീസാ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ്.

ഓണ്‍ലൈന്‍ വഴി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വീസാ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയും. അപേക്ഷകര്‍ നിശ്ചയിച്ച ഫീസ് അടച്ചാല്‍ രാജ്യം വീടാതെ തന്നെ വീസ ലഭിയ്ക്കും. നിലവിലുള്ള വീസാ കാലാവധി കവിഞ്ഞാല്‍ പിഴ ഒടുക്കണം. ഇത് പ്രകാരം വിസിറ്റിംഗ് വീസയിലെത്തി ജോലി തിരക്കുന്നവര്‍ക്ക് തൊഴില്‍ ലഭിച്ചാല്‍ രാജ്യം വിട്ട് പുതിയ വീസയിലെത്തുന്നത് ഒഴിവാക്കാം. ട്രാന്‍സിസ്റ്റ്, ടൂറിസ്റ്റ്, വിസിറ്റ്, വിദ്യാഭ്യാസ, ചികിള്‍സാ, മിഷന്‍ തുടങ്ങിയ വീസകളിലുള്ളവര്‍ക്കും രാജ്യം വിടാതെ തന്നെ ഇത് പുതുക്കുവാന്‍ സാധിയ്ക്കും. പുതിയ നിമം പ്രവാസികള്‍ക്ക് നല്‍കുന്നത് സമയവും സാമ്പത്തികവുമായ ലാഭമാണ്.

shortlink

Post Your Comments


Back to top button