Cinema

ഈ ഫെബ്രുവരിയിൽ വാലന്റൈൻസ് ദിനത്തിൽ ഏറ്റുമുട്ടാൻ മൂന്നു യുവതാര പ്രണയചിത്രങ്ങൾ

സനം തേരി കസം സനം രേ ഫിട്ടൂർ എന്നീ യുവതാരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്ന മൂന്നു പ്രണയചിത്രങ്ങളാണ് ഫെബ്രുവരിയിൽ പ്രണയത്തിന്റെ മാസത്തിൽ ബോളിവുഡ്ന്റെ പ്രണയസമ്മാനമായി റിലീസിന് ഒരുങ്ങിനിൽക്കുന്നത്‌
ഒന്നും പ്രവചിക്കാനാവാത്ത തുല്യപ്രാധാന്യമുള്ള ചിത്രങ്ങളാണിവ മൂന്നും
മവ്ര ഹോക്കാനിയും ഹർഷവർധൻ റാണയും നായികാനായകന്മാരായെതുന്ന സനം തേരി കസം ആണ് ആദ്യം റിലീസ് ചെയ്യുന്ന ചിത്രം ഫെബ്രുവരി അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത് ചിത്രത്തിലെ ടൈറ്റിൽ ഗാനവും മറ്റൊരു ഗാനമായ കീച് മേരി ഫോട്ടോയും യൂട്യുബിൽ ഇപ്പോൾ തന്നെ സുപർഹിറ്റ് ആണ് ചിത്രത്തിലെ ടൈറ്റിൽഗാനം എത്ര കേട്ടാലും മതിവരാത്ത പ്രണയഗാനമാണ് ഏറെ പ്രതീക്ഷയോടെ ആണ് ഈ ഗാനങ്ങൾക്കും ഫസ്റ്റ്ലുക്ക്‌ പോസ്റ്റരിനും ട്രൈലറിനും ശേഷം ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്
യാമി ഗൗതമും പുൾകിത് സാമ്രാട്ടും നായികാനായകന്മാരാകുന്ന പ്രണയചിത്രം സനം രേ റിലീസ് ആവുന്നത് ഫെബ്രുവരി പന്ത്രണ്ടിനാണ് ഈ ചിത്രത്തിലെ ടൈറ്റിൽ ഗാനമായ സനം രേ ഇപ്പോൾ തന്നെ യൂറ്റ്യുബിൽ സൂപ്പർഹിറ്റാണ് ഗസബ്‌ എന്നൊരു ഗാനവും തരക്കേടില്ലാത്ത ഹിറ്റായ്മാറിക്കഴിഞ്ഞിരിക്കുന്നു സനം രേ എന്ന പ്രണയഗാനം ഇപ്പോൾ ഒന്ന് മൂളാതതായ് ബോളിവുഡ് പ്രേമികൾ കുറവാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റരും ട്രൈലറും മികച്ചതായിരുന്നു എന്നതും ഈ ചിത്രവും ഗാനങ്ങൾ ഹിറ്റായത് കാരണം ഏറെ പ്രതീക്ഷയിലാണ് ബോളിവുഡ് പ്രേക്ഷകർ കാത്തിരിക്കുന്നത് ചിത്രം നിർമിക്കുന്നത് സുപർഹിറ്റ് ബാനറായ റ്റീസീരീസ് ആണെന്നതും പ്രത്യേകതയാണ്
കൂട്ടത്തിൽ ഏറെ പരിചിതമായ മുഖങ്ങൾ ഉള്ള ചിത്രമാണ് ആഷിക്വി ടു ഫെയിം ആദിത്യ റോയി കപൂറും ലേഡി സൂപ്പർസ്റ്റാർ കത്രീന കൈഫും തബുവും ഒന്നിക്കുന്ന പ്രണയചിത്രം ഫിട്ടൂർ ചിത്രത്തെ പറ്റി അധികം വിവരമൊന്നും പുറതെതിയിട്ടില്ല ആകെ പുറത്തു വന്നത് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മാത്രമാണ് അതും ചിത്രത്തിന്‍റെ താരനിരയുമാണ് ചിത്രത്തിന് പ്രതീക്ഷ കൂട്ടുന്നത് അജയ് ദേവ്ഗണ്‍ അതിഥി വേഷത്തിലെത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്
മൂന്നുചിത്രങ്ങളും പ്രണയകഥകളാണ് പ്രണയാതുരമായ ഹൃദയസ്പർശിയായ പ്രണയഗാനങ്ങൾ ആണ് രണ്ട് ചിത്രത്തിലേത് ഫിട്ടൂരിലെ ഗാനങ്ങൾ പുറത്തു വന്നിട്ടില്ല എന്തുകൊണ്ടും ഈ പ്രണയദിനവും ഫെബ്രുവരിമാസവും പ്രേക്ഷകര്‍ക്ക് കിട്ടുന്ന വലിയ പ്രണയസമ്മാനങ്ങളാണ് ഈ മൂന്നു ചിത്രങ്ങളും

1

2

3

shortlink

Related Articles

Post Your Comments

Related Articles


Back to top button