കാസര്‍ഗോഡ് : യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. സോണിയ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതിയ ചൈതന്യമാണ് വന്നിരിക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചതെന്നും സുധീരന്‍ പറഞ്ഞു.
ജെ.ഡി.(യു) നേതാവ് എം.പി. വീരേന്ദ്രകുമാറുമായി സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് വേദി പങ്കിട്ടതില്‍ അസാധാരണമായി ഒന്നുമില്ല. പിണറായി തെറ്റു തിരുത്തിയതില്‍ സന്തോഷമുണ്ട്. രാഷ്ട്രീയ നേതാക്കള്‍ വേദി പങ്കിടുന്നത് നല്ല കാര്യമാണ്. കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. ജെ.ഡി.(യു) ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും.
വര്‍ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചത്. സി.പി.എം. അടക്കമുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ പലരുമായി കൂട്ടുകൂടിയിട്ടുണ്ടെന്ന് സുധീരന്‍ ഓര്‍മിപ്പിച്ചു. ഗുരുവിന്റെ ആശയങ്ങള്‍ക്ക് എതിരെയാണ് വെള്ളാപ്പള്ളി നടേശന്‍ പ്രവര്‍ത്തിക്കുന്നതെന്നും സുധീരന് പറഞ്ഞു.
Post Your Comments