NewsIndia

പത്താന്‍കോട്ട് ആക്രമണം: പിന്നില്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍

പഞ്ചാബ്: പത്താന്‍കോട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു. കാശ്മീരിലെ ഒരു മാധ്യമ സ്ഥാപനത്തില്‍ വിളിച്ചാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാനിലേയും കാശ്മീരിലേയും 13 തീവ്രവാദ സംഘടനകളുടെ കൗണ്‍സില്‍ ആണിത്.

അതേസമയം വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയവരില്‍ അവശേഷിക്കുന്ന രണ്ട് ഭീകരരെക്കൂടി വധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഒരു ഭീകരന്റെ ശരീരം ചിന്നിച്ചിതറിയ നിലയിലാണെന്നും മറ്റൊരു ഭീകരന്റെ മൃതദേഹം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറുന്നു.

shortlink

Post Your Comments


Back to top button