ന്യൂഡൽഹി: നിയമം അനുശാസിക്കുമെങ്കിൽ ബലാൽസംഗം ചെയ്യുന്നവരെ വേടിവെച്ച് കൊല്ലാനും തങ്ങള്‍ തയ്യാറാണെന്നും അതിൽ അഭിമാനിക്കുമെന്നും ഡൽഹി പോലീസ് കമ്മീഷണർ ബി.എന്‍.ബസി. ഡൽഹി പോലീസ് ഡിപ്പാർട്ട് മെന്റിന്റെ വാർഷിക പ്രസ് കോണ്‍ഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സുരക്ഷയ്ക്ക് വളരെയേറെ മുൻതൂക്കം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീ സുരക്ഷക്കായി കഴിവുള യുവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ഒരു ടീം ആണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ വളരെ കുറച്ചു പേര് അതായത് 150-200 പേര് വരെയൊക്കെ സ്ത്രീകളെ മറ്റു ദൃഷ്ടിയോടെയാണ് നോക്കുന്നതെന്നും ഇവർ പോണ് മൂവീസും മറ്റും കാണുന്നത് കൂടുതലാണെന്നും അത് മൂലവും ഇത്തരം ക്രൈം ചെയ്യുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരക്കാർക്ക് 2 മാസം പ്രായമായ കുഞ്ഞും 80 വയസ്സുള്ള സ്ത്രീയും ഒരേ പോലെയാണ് . 90% കേസും മറച്ചു വെക്കുന്നത് പോലീസുകാര്‍ കൂടിയാണ്. ഞാൻ ഇപ്പോൾ പോലീസുകാർക്ക് ഉറപ്പു നൽകിയിട്ടുണ്ട്. എല്ലാം ധൈര്യമായി തുറന്നു പറയണമെന്നും വേണ്ട സഹായം ചെയ്തു തരാമെന്നും.. ഡൽഹി സർക്കാരിൻറെ കീഴിൽ ഡൽഹി പോലീസ് അല്ലാത്തത് ഭാഗ്യമായെന്നും അദ്ദേഹം പറഞ്ഞു. .
Post Your Comments