ന്യൂഡല്‍ഹി: ഇന്ത്യക്കാരെ പൊട്ടിച്ചിരിപ്പിച്ച സര്‍ദാര്‍ജി ഫലിതങ്ങള്‍ അതിരുവിടുന്നെങ്കില്‍ നിരോധിക്കുമെന്ന് സുപ്രീകോടതി. ഇക്കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
സര്‍ദാര്‍ ഫലിതങ്ങള്‍ സര്‍ദാര്‍ സമൂഹത്തെ വേദനിപ്പിക്കുന്നുവെന്നും വെബ്‌സൈറ്റുകള്‍ ഇത്തരം ഫലിതങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരോധിക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ തീര്‍ച്ചയായും ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിച്ച് വ്യക്തമാക്കി.
വിഷയത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്.പത്‌വാലയോടും കോടതി അഭിപ്രായമാരാഞ്ഞു. പ്രശ്‌നം ഗൗരവതരമായി പഠിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ഇതിന് അദ്ദേഹം മറുപടി നല്‍കി. ഇതേ വിഷയമുന്നയിച്ച് ഡല്‍ഹി സിഖ് ഗുരുദ്വാരാ മാനേജ്‌മെന്റ് കമ്മിറ്റ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം അഭിഭാഷകയുടെ ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
Post Your Comments