ന്യൂയോര്‍ക്ക്: മോഷണത്തിനിരയായ ആള്‍ക്കൊപ്പം സെല്‍ഫിയെടുത്ത കള്ളന്‍ പിടിയില്‍. പതിനെട്ടു വയസ്സുകാരനാണ് പിടിയിലായത്. മോഷണത്തിന് ശേഷം ഇരയായ യുവാവിനൊപ്പം നിന്ന് സ്‌നാപ് ചാറ്റില്‍ എടുത്ത സെല്‍ഫിയാണ് കുട്ടിക്കള്ളനെ കുടുക്കിയത്.
വിക്ടര്‍ അല്‍മാന്‍സ മാര്‍ടിനെസ് എന്ന യുവാവാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം മോഷണത്തില്‍ പങ്കെടുത്ത മറ്റ് രണ്ട് പേര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാലിഫോര്‍ണ്ണിയയിലെ ലോവര്‍ പോയിന്റെ പാര്‍ക്കില്‍ സന്ദര്‍ശനത്തിനായെത്തിയവരെയാണ് വിക്ടറും കൂട്ടാളികളും ചേര്‍ന്ന് കൊള്ളയടിച്ചത്. നാല് സന്ദര്‍ശകരെ ഭീഷണിപ്പെടുത്തി കാറടക്കമുള്ള വസ്തുവകകള്‍ തട്ടിയെടുത്ത ഇവര്‍ ഇരകള്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന യുവതിക്കൊപ്പമായിരുന്നു സെല്‍ഫിയെടുത്തത്. ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കള്ളനെ കുടുക്കാന്‍ സഹായിച്ചത്. പ്രതിയെ മോണ്ടറി കൗണ്ടി ജയിലിലേക്ക് മാറ്റി.
Post Your Comments