Kerala

ബിജെപി പ്രവര്‍ത്തകനെ ബസില്‍ നിന്നിറക്കി വെട്ടി

ചക്കരക്കല്ല്:  ബിജെപി പ്രവര്‍ത്തകനെ ബസില്‍ നിന്നിറക്കി വെട്ടിപ്പരുക്കേല്‍പിച്ചു. പള്ളിപ്പൊയിലില്‍ കണ്ണാടിവെളിച്ചത്തെ ബിജെപി പ്രവര്‍ത്തകന്‍ ഉദയകുമാറി (40)നാണ്  വെട്ടേറ്റത്. രാത്രി ഒന്‍പത് മണിയോടെ  ബസ് ഡ്രൈവറായ ഉദയകുമാര്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ഒരു സംഘമാളുകള്‍ ബസ് തടഞ്ഞ് ബസില്‍നിന്ന് വലിച്ചിറക്കി വെട്ടുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ ഉദയകുമാറിനെ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ സിപിഎം പ്രവര്‍ത്തകരായ തലമുണ്ട തറ്റ്യോട്ടെ തുണ്ടിക്കണ്ടി ഷമേഷ് (24), ചക്കരക്കല്ലിലെ ഒകെ രാജേഷ് (30) എന്നിവര്‍ക്ക് നേരെ ബോംബേറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്നായിരുന്നു സിപിഎം ആരോപണം ഈ സാഹചര്യത്തിലാണ് ഉദയ കുമാറിനെതിരെ ആക്രമണം ഉണ്ടായതെന്നു കരുതപ്പെടുന്നു.

shortlink

Post Your Comments


Back to top button