ന്യൂഡല്‍ഹി : ആര്‍എസ്എസിന്റെ കീഴില്‍ ക്രിസ്ത്യന്‍ സംഘടനയ്ക് രൂപം നല്‍കുന്നു. സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17ന് ക്രിസ്ത്യന്‍ നേതാക്കളുമായി ആര്‍എസ്എസ് ചര്‍ച്ച നടത്തിയിരുന്നു. പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ച് ആര്‍ച്ച് ബിഷപ്പുമാരും 50 റവറന്റ് ബിഷപ്പുമാരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സമുദായത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നേരത്തെ മുസ്ലീം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് നിലവില്‍ വന്നിരുന്നു. രാഷ്ട്രീയ ഈസായ് മഞ്ച് എന്നായിരിയ്ക്കും സംഘടനയുടെ പേരെന്നാണ് സൂചന.
അതേ സമയം മുസ്ലീം രാഷ്ട്രീയ മഞ്ചിന് സമാനമായ സംഘടനയാണോ ഇതെന്നുള്ള കാര്യം ആര്‍എസ്എസ് വ്യക്തമാക്കിയിട്ടില്ല. നേരത്തേ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അപലപിച്ചിരുന്നു. ക്രിസ്ത്യന്‍ സമുദായത്തി നേരെയുള്ള അനീതിയും അതിക്രമങ്ങളും സര്‍ക്കാര്‍ അനുവദിയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
Post Your Comments