ഹരിയാന : റിട്ട. ജഡ്ജിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കൊള്ളയടിച്ചു. ഹരിയാനയിലെ കോസി കലാനിലെ ബസ്് സ്റ്റാന്‍ഡ് പരിസരത്തു വച്ചാണ് സംഭവം.
റിട്ട. ജഡ്ജി ജെ.എന്‍. യാദവ് സഞ്ചരിച്ചിരുന്ന കാറിനൊപ്പമെത്തി തീപിടിച്ചെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു കവര്‍ച്ച. തീപിടിച്ചതെവിടെയെന്നു പരിശോധിക്കാനായി യാദവും ഭാര്യയും കുടുംബാംഗങ്ങളും കാറില്‍നിന്ന് ഇറങ്ങിയപ്പോള്‍ പണവും വിലപ്പെട്ട രേഖകളും കവര്‍ന്ന് സംഘം കടന്നുകളയുകയായിരുന്നെന്നു പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments