India

അറസ്റ്റിലായ മലയാളി ഉദ്യോഗസ്ഥന്‍ പത്താന്‍കോട്ട് വ്യോമസേനാ താവളം സന്ദര്‍ശിച്ചിരുന്നതായി വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി : പാക് ചാരസംഘനയ്ക്ക് വ്യോമസേനയുമായി ബന്ധപ്പെട്ട നിര്‍ണായ വിവരങ്ങള്‍ കൈമാറിയതിന് അറസ്റ്റിലായ മലയാളി ഉദ്യോഗസ്ഥന്‍ കെ.കെ രഞ്ജിത് പത്താന്‍കോട്ട് വ്യോമസേനാ താവളം സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട്.

ഒരു വര്‍ഷമായി ഭീസിയാന വ്യോമസേനാ താവളത്തിലാണ് രഞ്ജിത്. പത്താന്‍കോട്ടെ ഭീകരാക്രമണ പദ്ധതിയെ പറ്റി ചോദ്യംചെയ്യലിനിടെ വെളിപ്പെടുത്തിയെങ്കിലും സുരക്ഷാസേനകള്‍ക്കു നടപടിയെടുക്കാനാകും മുന്‍പ് ആക്രമണം നടന്നതായും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.

ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട വനിതയുമായി നടത്തിയ സംഭാഷണങ്ങളില്‍ പത്താന്‍കോട്ട് വിഷയമായതായും വ്യക്തമായിട്ടുണ്ട്. വ്യോമസേനാ അഭ്യാസവുമായും വിവിധ വ്യോമസേനാ താവളങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഐഎസ്‌ഐയുടെ വനിതയ്ക്കു രഞ്ജിത് കൈമാറിയെന്നാണ് പോലീസ് പറയുന്നത്. പോലീസ് കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ രഞ്ജിത്തിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.

shortlink

Post Your Comments


Back to top button