Gulf

യുഎഇയില്‍ ശക്തമായ മഴ

ദുബായ് : യുഎഇയില്‍ ശക്തമായ മഴ. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം മഴയുണ്ടായി. വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ഡിവൈഡറുകളിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. ആര്‍ക്കും സാരമായ പരുക്കില്ലെന്നാണു വിവരം.

മുനിസിപ്പാലിറ്റി വാഹനങ്ങള്‍ വെള്ളക്കെട്ട് നീക്കം ചെയ്തു.വാഹനങ്ങള്‍ വേഗം കുറച്ചു പോവുകയും മതിയായ അകലം പാലിക്കുകയും വേണമെന്നു പോലീസ് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ മാറ്റം വിമാന സര്‍വ്വീസുകളെയും ബാധിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ പരമാവധി നടപടികള്‍ സ്വീകരിച്ചതായി ദുബായ് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button