പത്താന്‍കോട്ട്: വ്യോമസേന താവളത്തിന്റെ റെസിഷന്‍ഷ്യല്‍ മേഖലയില്‍ ഒളിച്ചിരുന്ന അവസാനത്തെ ഭീകരനെയും സേന വകവരുത്തി. ശനിയാഴ്ച മുതല്‍ നടക്കുന്ന സൈനിക നീക്കങ്ങള്‍ക്കൊടുവിലാണ് ആറു ഭീകരരെയും വധിച്ചത്. വ്യോമസേന താവളത്തിന്റെ റെസിഷന്‍ഷ്യല്‍ മേഖലയിലെ ഇരുനില കെട്ടിടത്തില്‍ ഒളിച്ചിരുന്ന രണ്ട് തീവ്രവാദികളെ തിങ്കളാഴ്ചയാണ് വധിച്ചത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ആറാമത്തെ തീവ്രവാദിയെയും വധിച്ചത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.തീവ്രവാദിയെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെ മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. അതിനാല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമെ ഇയാള്‍ തീവ്രവാദിയാണോയെന്ന് സ്ഥിരീകരിക്കാനാകൂ. നാല് തീവ്രവാദികളെ വധിച്ചതായി ഇന്നലെ എന്‍.എസ്.ജി സ്ഥിരീകരിച്ചിരുന്നു.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം യുണൈറ്റഡ് ജിഹാദ് കൌണ്‍സില്‍ ഏറ്റെടുത്ത് രംഗതെത്തിയെങ്കിലും അവകാശവാദം ഇന്ത്യ തള്ളി. എല്ലാ ഭീകരരും കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വ്യോമകേന്ദ്രത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ ഇന്ന് രാവിലെ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. അവശേഷിച്ചിരുന്ന ഭീകരവാദികള്‍ പ്രദേശവാസികളെ തടവിലാക്കിയിരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഭീകരര്‍ക്കെതിരെയുള്ള നടപടി നീണ്ടുപോകുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പത്താന്‍കോട്ടെ വ്യോമസേന താവളത്തില്‍ ആക്രമണമുണ്ടായത്. . രണ്ട് സംഘങ്ങളായി ആറു ഭീകരർ ആണ് വ്യോമസേന താവളത്തിൽ കടന്നത്. പോർ വിമാനങ്ങളും ഹെലികോപ്റ്ററുകളും തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മൂന്ന് ദിവസം നീണ്ട ഏറ്റമുട്ടലില്‍ മലയാളി സൈനികള്‍ നിരഞ്ജന്‍ കുമാര്‍ അടക്കം ഏഴ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ നാല് മണിക്കേൂറോളമായി പത്താന്‍കോട്ടില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments