എഡിറ്റോറിയൽ
പത്താൻകോട്ട് വാർത്തകളിൽ നിറയുകയാണ്. ആക്രമണങ്ങളിൽ പ്രതിഷേധിക്കുകയും വേദനിയ്ക്കുകയും ചെയ്യുമ്പോഴും ജീവന നൽകിയവരോടുള്ള ആദരവും ഓരോ ഭാരതീയന്റെയും വാക്കുകളിലും ഒഴുകുന്ന കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി കാണുന്നത്. എന്തിനും ഏതിനും പ്രതികരിയ്ക്കുന്ന സോഷ്യൽ മീഡിയയിലും ഇത് ദൃശ്യമാണ്. പ്രത്യേകിച്ച് ജാതി മത ഭേദമന്യേ ഈ ആദരവു കാണുവാൻ കഴിയുന്നു എന്നുള്ളത് തന്നെയാണ് ഇന്ത്യയെ ബഹുസ്വരതയുള്ള രാജ്യമാക്കി മാറ്റുന്നതും. പത്താൻ കൊട്ടിലെ വ്യോമസേനയുടെ താവളത്തിലാണ് ജയിഷ് ഇ മൊഹമ്മദ് എന്നാ ഭീകര സംഘടന പോര് നടത്തിയത്. നിരവധി സൈനികരും ജീവൻ കളഞ്ഞു, അതിൽ ഒന്ന് മലയാളി ആയിരുന്നു എന്നത് വേദനയോടു കൂടിയെങ്കിലും അഭിമാനിക്കാം.
പന്ത്രണ്ടു ഗേറ്റുകളുള്ള എയർഫോഴ്സ് സ്റ്റെഷന്റെ ബലഹീനമായ ഈ ചുറ്റുമതിൽ അക്രമകാരികൾ ഉപയോഗപ്പെടുത്തി എന്നതാണ് സത്യം. മാത്രവുമല്ല മലയാളിയായ സൈനികൻ രഞ്ജിത് ചാരനായി പ്രവർത്തിച്ചു വ്യോമസേനാ താവളത്തിലെ പല രഹസ്യ വിവരങ്ങളും സംഘടനയ്ക്ക് കൈമാറിയെന്നും സൂചനകളുണ്ട്. എന്നാൽ പ്രതിഷേധിയ്കകാനുള്ള സമയം ലഭിക്കും മുൻപ് തന്നെ ആക്രമണം തുടങ്ങി കഴിഞ്ഞിരുന്നു. വ്യോമസേനാ താവളത്തിലെ ഹെലികോപ്ടറുകൾ പരമാവധി നശിപ്പിയ്ക്കുവാൻ തീവ്രവാദികൾക്ക് മുകളിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നതായി ആണ് സൂചനകൾ വ്യക്തമാക്കുന്നത്. മിഗ് 21 ബൈസണ്‍ യുദ്ധവിമാനങ്ങളും എം.ഐ 35 ആക്രമണ ഹെലികോപ്റ്ററുകളും സൂക്ഷിച്ചിട്ടുള്ള പത്താന്‍കോട്ട് വിമാനത്താവളം അല്ലെങ്കിലും ആക്രമണ സാധ്യത മുന് കൂട്ടി കണ്ടു നിന്ന ഇടമായിരുന്നു താനും. അപ്രതീക്ഷിത ആക്രമണത്തിൽ ഒന്ന് പതറിയെങ്കിലും ഇന്ത്യൻ വ്യോമസേനയും കരസേനയും അധികം വൈകാതെ വീര്യം തിരികെയെടുതാണ് പോരാടിയത്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട പാക്കിസ്ഥാൻ പര്യടനത്തിനു ഏറെ ദിവസം കഴിയും മുൻപാണ് പാക്കിസ്ഥാന്റെ ഭാഗമായ ഭീകര സംഘടനയിൽ നിന്ന് ഇത്തരമൊരു ആക്രമണം ഉണ്ടായതെന്നതിൽ ദുഃഖം ആഭ്യന്തര വകുപ്പും പാക്കിസ്ഥാനും പ്രകടിപ്പിച്ചിരുന്നു. സൌഹൃദ സന്ദർശനത്തിന്റെ അവസാനം ഇത്തരത്തിൽ ആണെങ്കിൽ പ്രത്യാക്രമണം ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായം പ്രകടിപ്പിക്കുകയും ഉണ്ടായി. ഇരു രാജ്യങ്ങളും ഒരിക്കലും ബന്ധുതയിലാകരുത്,, ശത്രുത തുടരുക തന്നെ വേണം എന്നാ നിലപാടുകളുമായാണ് ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത് എന്നത് ഇതിനാൽ തന്നെ വ്യക്തമാണ്. സോഷ്യൽ മീഡിയകളിൽ ഇതിനെ തുടർന്ന് പ്രചരിക്കപ്പെടുന്ന പോസ്റ്റുകളിലും പലതിലും ഇത്തരം ആഹ്വാനങ്ങൾ പോലുമുണ്ട്.
വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ചു കൊണ്ടുള്ള പോസ്റ്റുകളും അഭിപ്രായങ്ങളും നിരവധി സോഷ്യൽ മീഡിയകളിൽ നിലനില്ക്കുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടി ജീവൻ ബലി നൽകിയ ജവാന്മാരെ അപമാനിക്കുമ്പോൾ ഭീകരവാദത്തെയാണ് പലരും അനുകൂലിയ്ക്കുന്നതെന്ന വിധത്തിലാണ് അഭിപ്രായങ്ങൾ ഉണ്ടായി വരുന്നത് എന്നത് സൂചനകളാണ്. ഗൂഗിൾ മാപ്പ് പോലെയുള്ള ആധുനിക സുരക്ഷാ സഹായികലോടെയാണ് ഭീകരർ ആക്രമണം നടത്തുന്നതും . സോഷ്യൽ മീഡിയ പോലെ ഉള്ള നെറ്റ് വർക്കുകൾ ഭീകരരെ ഏറെ സഹായിക്കുന്നുണ്ടെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. താൽപ്പര്യമുള്ളവരെ എങ്ങനെ ഭീകരവാദത്തിലേയ്ക്ക് ആകർഷിക്കണമെന്ന് കണ്ടെത്താൻ സദാ സന്നദ്ധരായി നിലയുറപ്പിച്ചിരിക്കുന്ന സൈബർ വിംഗ് ഭീകരവാദികൾക്കുണ്ട് എന്നത് അപകട സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്. അതിനാൽ ഇനിയും പത്താൻകോട്ട് പോലെയുള്ള അപ്രതീക്ഷിത ആക്രമണങ്ങൾ ഉണ്ടായേക്കാം. അയാൾ രാജ്യങ്ങള തമ്മിലുള്ള സൗഹൃദം ഒരിക്കലും കണ്ടു നിൽക്കാനാകാതെ വെറുപ്പിന്റെ ഒലികൾ സൃഷ്ടിക്കപ്പെടാനായി നിലനില്ക്കുന്ന ഭീകരവാദം ഇരു രാജ്യങ്ങല്ക്കും ആപത്താണ്. അവനവന്റെ രാജ്യത്തിലെ ഭീകരതയെ ചെറുക്കേണ്ടത് ആ രാജ്യത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നവുമാണ്. ഇന്ത്യയെ പോലെ തന്നെ പാക്കിസ്ഥാനും ഇതിൽ ഏറെ ചെയ്യുവാനുമുണ്ട്. ഇനിയും പത്താൻകോട്ടുകൾ ഉണ്ടാകാതെ ഇരിക്കട്ടെ എന്ന പ്രാർത്ഥിക്കാനേ കഴിയൂ.
Post Your Comments