ധോല്‍പൂര്‍: രാജസ്ഥാനിലെ ജില്ലാകോടതിയ്ക്ക് കാവല്‍ നില്‍ക്കുന്നത് തത്ത. ധോല്‍പൂരിലെ ജില്ലാ കോടതി വളപ്പിലെ ഒരു വേപ്പ് മരത്തിലാണ് തത്തയുള്ളത്. ഈ തത്തയുടെ കണ്ണുവെട്ടിച്ച് കോടതി വളപ്പിലേക്ക് ആയുധവുമായി ഒരാള്‍ക്കുപോലും കടക്കാനാകില്ല.
ആയുധങ്ങളുമായി ആരെങ്കിലും കടക്കുന്നത് കണ്ടാല്‍ തത്ത ബഹളം കൂട്ടം. തോക്ക്, പിസ്റ്റള്‍ ലാത്തി, തുടങ്ങി ഒരു ആയുധങ്ങളുമായി കോടതി പരിസരത്തേക്ക് കടക്കാന്‍ തത്ത അനുവദിക്കില്ല. ഇനി കണ്ണുവെട്ടിച്ച് കടക്കുന്നവരെ രൂക്ഷമായി ആക്രമിക്കാനും തത്തയ്ക്ക് ഒരു മടിയുമില്ല. ധോല്‍പൂരിലെ കോടതിയില്‍ തത്തയാണ് താരം.
Post Your Comments