Life StyleHealth & Fitness

വായ്‌നാറ്റം നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ..ഇതാ പരിഹാരം

പലപ്പോഴും വായ്‌നാറ്റം ഉണ്ടാകുന്നത് നമ്മളുടെ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയായാണ്. നമ്മളുടെ പ്രശ്‌നത്തേക്കാളുപരി അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുക. വായ്‌നാറ്റം വായ്തുറക്കുമ്പോള്‍ പുറത്തുവരുന്ന നിശ്വാസവായുവിനുണ്ടാകുന്ന അസഹ്യമായ ഗന്ധമാണ്. അതിന് പല്ലുകളിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും കാരണമാകാറുണ്ട്. അനാവശ്യമായ വായ്‌നാറ്റത്തെകുറിച്ചുള്ള പേടികൊണ്ടും വായ്‌നാറ്റം ഉണ്ടായേക്കാം. ഈ അവസ്ഥയ്ക്ക് പറയുന്ന പേര് ഹെലിറ്റോ ഫോബിയ എന്നാണ്.

വായ്‌നാറ്റം അകറ്റാന്‍ ഇതാ ചിലവഴികള്‍

1. വെളുത്തുള്ളി, ഉള്ളി, ആല്‍ക്കഹോള്‍ എന്നിവ ഒഴിവാക്കുക

2. കലോറി കുറവുള്ള ചെറിയ ആഹാരങ്ങള്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്കിടയില്‍ കഴിക്കുക. വായ്കഴുകുക.

3. വായ്‌നാറ്റം മോണ രോഗങ്ങള്‍ കൊണ്ടോ മോണയിലുണ്ടാകുന്ന രക്തസ്രാവം കൊണ്ടോ അല്ലെങ്കില്‍ ഗ്യാസ് പ്രശ്‌നങ്ങള്‍, ഡയബറ്റിസ്, കരള്‍ രോഗങ്ങള്‍ തുടങ്ങിയവ കൊണ്ടോ ആവാം. അത് കണ്ടെത്തുക.

4. ദിവസവും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

5. ദിവസവും മൗത്ത് വാഷ് ഉപയോഗിക്കാന്‍ ശ്രമിക്കുക. പല്ലുകള്‍ക്ക് ഫ്‌ലോസിങ് ട്രീറ്റ്‌മെന്റ് ചെയ്യാന്‍ ആരും അധികം ശ്രമിക്കാറില്ല, എന്നാല്‍ വായ്‌നാറ്റമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വായുടെ ആരോഗ്യ സംരക്ഷണത്തിന് ഫ്‌ലോസിങ് അത്യാവശ്യമാണ്. പല്ലുകള്‍ക്കിടയില്‍ നിരവധി സൂക്ഷ്മവസ്തുക്കള്‍ അടിയാറുണ്ട്. അവ ഫ്‌ലോസിങ് വഴിയേ നീക്കം ചെയ്യാനാകൂ..

6. ഒരു ദിവസം രണ്ട് നേരം ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് പല്ല്‌തേക്കുക. അതുവഴി വായ്‌നാറ്റത്തിന് കാരണമാകുന്ന പ്ലേഖ്(plaque) ടാര്‍ട്ടാര്‍(tartar) എന്നിവ ഉണ്ടാകുന്നത് തടയാന്‍ കഴിയും.

7. നാക്ക് നിത്യേന വൃത്തിയാക്കുക, മോണകളും വൃത്തിയായി സൂക്ഷിക്കുക. എല്ലാ ആറ് മാസവും ദന്തരോഗ വിദഗ്ദനെ സന്ദര്‍ശിക്കുന്നത് പ്രധാനപ്പെട്ടതാണ്. പല്ലില്‍ അടിഞ്ഞുകൂടുന്ന ടാര്‍ട്ടാര്‍ വൃത്തിയാക്കാന്‍ ഇവരുടെ സഹായം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button