റിയാദ്: ഇറാനെതിരെ ശക്തമായ നടപടികളുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. യുഎഇ, സുഡാന്‍, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും പുതുതായി മുന്നോട്ട് വന്നത്.
ഇറാനിലുള്ള ഉദ്യോഗസ്ഥര്‍ 48 മണിക്കൂറിനകം തിരിച്ചുവരണമെന്ന് യുഎഇ അറിയിച്ചു. ബഹ്‌റിനിലും സുഡാനിലുമുള്ള ഉദ്യോഗസ്ഥര്‍ തിരിച്ച് വരണമെന്നും നിര്‍ദ്ദേശമുണ്ട്. സൗദിയുടെ തീവ്രവാദ വിരുദ്ധ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കൂടുതല്‍ രാജ്യങ്ങള്‍ ഇറാനെതിരെ രംഗത്തെത്തിയത്.
സൗദിയില്‍ ഭീകരര്‍ക്ക് വധശിക്ഷ നല്‍കിയതിനെതിരെ ഇറാനില്‍ പ്രതിഷേധം നടന്നതിന്റെ പശ്ചാത്തലത്തിലാണീ നടപടികള്‍.
Post Your Comments