NewsIndia

ലഫ്.കേണല്‍ നിരഞ്ജന്റെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു

ബെംഗളൂരു : പഞ്ചാബിലെ പത്താന്‍ക്കോട്ട് വ്യോമാസേനാ താവളത്തില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പാലക്കാട് സ്വദേശിയായ എസ്എന്‍ജിയിലെ ലഫ്.കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം ബെംഗളൂരുവില്‍ എത്തിച്ചു.

ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരുവില്‍ നിന്ന് റോഡ് മാര്‍ഗ്ഗം കൊണ്ടു വരുന്ന മൃതദേഹം രാത്രിയോടെ സ്വദേശമായ പാലക്കാട് മണ്ണാര്‍ക്കാട്ട് എത്തിക്കും. നാളെ രാവിലെ എലമ്പുശേരി കെ.എ.യു.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് പൂര്‍ണ്ണഔദ്യോഗിക ബഹുമതികളോടെ കളരിക്കല്‍ തറവാട്ടു വളപ്പില്‍ മൃതദേഹം സംസ്‌കരിക്കും.

പത്താന്‍കോട്ടില്‍ നിന്ന് അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയാണ് നിരഞ്ജന്റെ മൃതദേഹം ബെംഗളൂരുവില്‍ എത്തിച്ചത്. പ്രത്യേക വിമാനത്തില്‍ ബെംഗളൂരുവിലെ മിലിട്ടറി കേന്ദ്രത്തിലെത്തിച്ച മൃതദേഹം മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് ഏറ്റുവാങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. തുടര്‍ന്ന് ബെംഗളൂരുവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ പരിശോധനയ്ക്കിടെ പൊട്ടിയ ഗ്രനേഡാണ് നിരഞ്ജന്‍ കുമാറിന്റെ ജീവനെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button