കൊച്ചി : വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ നാലംഗസംഘം പിടിയില്‍. ആലുവ എക്‌സൈസാണ് സംഘത്തെ പിടികൂടിയത്.
പട്ടാമ്പി സ്വദേശി കൊരട്ടിയില്‍ ഷുഹൈബ്, എറണാകുളം പനയമ്പിള്ളിയില്‍ താമസിക്കുന്ന ഷഫാന്‍ സേട്ട്, തമ്മനം സ്വദേശികളായ തച്ചപ്പിള്ളി നഹാസ്, പള്ളിപ്പറമ്പില്‍ സച്ചിന്‍ വര്‍ഗ്ഗീസ് എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും ടാറ്റാ ഇന്‍ഡിഗോ കാറില്‍ കഞ്ചാവ് കടത്തുന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കടത്തു സംഘം വലയിലായത്.
എറണാകുളം കേന്ദ്രീകരിച്ച് റെഡിമെയ്ഡ് വസത്രവ്യാപാരം നടത്തുന്നവരാണ് പ്രതികള്‍. ആന്ധ്രയില്‍ നിന്നും തുണികള്‍ കൊണ്ടുവരുന്നതിനൊപ്പം കഞ്ചാവും ഒളിച്ചു കടത്തലാണ് പ്രതികളുടെ രീതി. ഇങ്ങനെ കടത്തുന്ന കഞ്ചാവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യും. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments