ജമ്മു : ഭൂമിയിലെ സ്വര്‍ഗ്ഗമെന്നറിയപ്പെടുന്ന കാശ്മീരില്‍ തനതായ പ്രകൃതി സൗന്ദര്യവുമാസ്വദിച്ച് യാത്രചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ തുറന്ന ട്രെയിനെത്തുന്നു.ജമ്മു-കാശ്മീരിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കുവേണ്ടി മേല്‍ത്തട്ടില്ലാത്ത തുറന്ന ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങുമെന്നു വകുപ്പു മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചു. ടൂറിസം മേഖലയിലേക്ക് കൂടുതൽ ആളുകളെ ശ്രദ്ധയാകർഷിക്കാൻ ആണ് ഈ പുതിയ തീരുമാനം എന്നും അദ്ദേഹം അറിയിച്ചു.
പുതിയ ട്രെയിന്‍ എത്തുന്നതോടെ കാശ്മീരിൽ വിനോദസഞ്ചാര വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. അതിന്റെ ഭാഗമായി കൂടുതല്‍ സൗകര്യങ്ങള്‍ നടപ്പിലാക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments