ഇവിടെ പരിജയപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന അഞ്ച് ഭക്ഷണ സാധനങ്ങളെയാണ്. ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയ്ക്കു പുറമേ ഇവയില്‍ മറ്റ് പ്രധാനപ്പെട്ട പോഷകമൂല്യങ്ങളും അടങ്ങിയിരിയ്ക്കുന്നു.
1. ബദാം
ബദാമില്‍ ഫൈബര്‍, മഗ്‌നീഷ്യം, അയേണ്‍, കാത്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്.
2. ബീന്‍സ്
ബീന്‍സില്‍ ഇരുമ്പ്, ഫോസ്ഫറസ്, പോട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
3. ചീര
വിറ്റാമിന്‍ എയും സിയും മഗ്‌നീഷ്യവും ചീരയില്‍ ധാരാളമുണ്ട്. ചീര കഴിക്കുന്നത് പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചീരയിലെ കരോട്ടിനോയിഡുകള്‍ പ്രായാധിക്യത്തെ തുടര്‍ന്നുണ്ടാവുന്ന കാഴ്ചപ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണമേകുകയും ചെയ്യും.
4. മധുരക്കിഴങ്ങ്
ബീറ്റ കരോട്ടിന്‍ എന്ന ആന്റി ഓക്‌സിഡന്റ് മധുരക്കിഴങ്ങില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. വിറ്റാമിന്‍ എയ്ക്കും സിയ്ക്കും പുറമേ ഫൈബര്‍, വിറ്റാമിന്‍ ബി, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
5. വീറ്റ് ജേം
ഇതില്‍ ധാരാളം പോഷകമൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. തയാമിന്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയുടെ നല്ല ഉറവിടമാണ്. മാംസ്യം, ഫൈബര്‍ എന്നിവയ്ക്കു പുറമേ ചില ഫാറ്റുകളും ഇതില്‍ അടങ്ങിയിരിയ്ക്കുന്നു.
Post Your Comments