ഗുര്‍ദാസ്പൂര്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് ഒരു ധീര യോദ്ധാവിനെയാണ് സുബേദാര്‍ മേജര്‍ ഫത്തേ സിംഗിലൂടെ നഷ്ടമായതെങ്കില്‍ മധുവിന് നഷ്ടമായത് വാല്‍സല്യനിധിയായ സ്വന്തം പിതാവിനെയാണ്. വെടിയൊച്ച മുഴങ്ങിയതും അച്ഛന്‍ യൂണിഫോമും ധരിച്ച് തോക്കുമായി പുറത്തേക്കിറങ്ങി ഓടുകയായിരുന്നുവെന്നും മധു ഓര്‍ത്തെടുത്തു.
എല്ലാം ഒരു നിമിഷംകൊണ്ടാണ് സംഭവിച്ചതെന്ന് മധു പറയുന്നു. തങ്ങള്‍ക്കും വെടിയൊച്ച കേള്‍ക്കാമായിരുന്നു. വീടിന്റെ ജനാലകളിലും വെടിയുണ്ടകള്‍ വന്നു തറച്ചു. രണ്ട് മണിക്കൂറോളമാണ് കട്ടിലിനടിയില്‍ ഒളിച്ചിരുന്നത്. രാത്രിയായപ്പോള്‍ ലൈറ്റുകളെല്ലാം അണച്ചു. അതിനാല്‍ ഭീകരര്‍ക്ക് അകത്താരെങ്കിലും ഉള്ളതായി തോന്നിയില്ല. കുറച്ച് സമയങ്ങള്‍ക്ക് ശേഷം വീണ്ടും വെടിവെപ്പ് തുടര്‍ന്നുവെന്നും മധു കൂട്ടിച്ചേര്‍ത്തു.
സത്യത്തിനായി പോരാടാനും നല്ലതെന്ന് തോന്നുന്നവ ചെയ്യാനും തിന്മകളെ ചെറുത്തു തോല്‍പ്പിക്കാനും അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. അതിനുവേണ്ടിയാണ് അദ്ദേഹം ജീവിച്ചതെന്ന് മധു ഓര്‍മ്മിച്ചു. 25കാരിയായ മധു അദ്ധ്യാപികയാണ്. സഹോദരനും സൈനികനാണ്.
Post Your Comments