India

പത്താന്‍കോട്ട് ഭീകരാക്രമണം: സമൂഹ മാധ്യമങ്ങളില്‍ ജാഗരൂകരാകാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയകളിലെ ഇടപാടുകളില്‍ ശ്രദ്ധ വേണമെന്ന് പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശത്തില്‍ പറയുന്നത്  ഫെയ്‌സ്ബുക്കിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും അശ്ലീല വീഡിയോകള്‍ കാണരുതെന്നും പരിചയമില്ലാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള റിക്വസ്റ്റുകള്‍ അവഗണിക്കാനുമാണ്. മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍ കെ കെ രഞ്ജിത്തിനെ പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിര്‍ണായക വിവരങ്ങള്‍ ഐഎസ്‌ഐയ്ക്ക് ഇയാള്‍ കൈമാറിയത് ഫേസ്ബുക്ക് വഴിയാണ്.

ഐഎസ്‌ഐ രഞ്ജിത്തുമായി ബന്ധം സ്ഥാപിച്ചത് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക എന്ന് പരിചയപ്പെടുത്തിയ ദാമിനി മക്‌നോട്ട് എന്ന വ്യാജപ്രൊഫൈലിലൂടെയാണ്. പൊലീസ് നിഗമനം വിവിധ എയര്‍ബേസുകളുടെ ചിത്രങ്ങടക്കം നിരവധി രേഖകള്‍ രഞ്ജിത്ത് കൈമാറിയിട്ടുണ്ടെന്നാണ്. ഇന്നലെ പഞ്ചാബില്‍ നിന്നാണ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ രഞ്ജിത്തിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തി എന്നാരോപിച്ച് അറസ്റ്റിലാകുന്ന ഒന്‍പതാമത്തെയാളാണ് രഞ്ജിത്ത്. നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത് യൂണിഫോമിലുള്ള ഫോട്ടോകള്‍ വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യരുതെന്നും ബേസിന്റേയും ആയുധങ്ങളുടേയും ചിത്രങ്ങള്‍ പുറത്തുവിടരുതെന്നുമാണ്.

shortlink

Post Your Comments


Back to top button