ഇംഫാല്‍ : ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചനം. മണിപ്പൂരിലും അരുണാചല്‍ പ്രദേശിലുമാണ് ശക്തമായ ഭൂചലനം ഉണ്ടായത്.
റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പുലര്‍ച്ചെ 4.28 നാണ് ഭൂചലനമുണ്ടായത്.
ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയാണ് പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്ത്രകേന്ദ്രം അറിയിച്ചു. കൊല്‍ക്കത്തയിലും പശ്ചിമബംഗാളിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി.
Post Your Comments