കോഴിക്കോട് : ഡി.വൈ.എഫ്.ഐ യുവനേതാവ് എം.എം മണി മോഡല്‍ കൊലവിളി പ്രസംഗം ആവര്‍ത്തിച്ച് രംഗത്ത്. കോഴിക്കോട് കുറ്റ്യാടിയില്‍ കൊലവിളി പ്രസംഗം നടത്തിയത് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എം റഷീദാണ്. ചടങ്ങില്‍ സി.പി.എം നേതാവ് എം.വി ജയരാജനും പങ്കെടുത്തിരിന്നു. യുവ നേതാവ് തന്റെ പ്രസംഗത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുമെന്നും കല്ലാച്ചി ഈന്തുള്ളതില്‍ ബിജു വധക്കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ തീര്‍ക്കുമെന്നുമാണ്. ഏതെങ്കിലും ഒരു സഖാവിന് ഇനി പോറലേറ്റാല്‍ എതിരാളികളെ തീര്‍ക്കുമെന്നും നേതാവ് കൊലവിളി നടത്തി.
യുവനേതാവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞത് ‘സഖാവ് ബിജുവിന്റെ ചോര കല്ലാച്ചിയിലെ തെരുവുവീഥികളില്‍ വീണത് സത്യമാണെങ്കില്‍ അതിന് പകരം ചോദിക്കുമെന്ന് ചങ്കുപൊട്ടുമാറുച്ചത്തില്‍ ഞങ്ങളുടെ സഖാക്കള്‍ പത്ത് പതിനാല് വര്‍ഷം ആര്‍ത്തിരമ്പി വിളിച്ചത് വെറുതെ ഒരു രക്തസാക്ഷിത്വത്തിന്റെ വൈകാരികമായ ആവേശത്തിലല്ലെന്നും അത് ചെയ്യാന്‍ തന്നെ ആയിരുന്നുവെന്നുമാണ്’. ഒരു പ്രൊട്ടക്ഷന്‍ സംഘം തൂണേരിയിലെ ഷിബിനെ കൊലപ്പെടുത്തിയ തെയ്യമ്പാടി ഇസ്മയിലിനും ഗ്രൂപ്പിനും ഉണ്ട്. റഷീദ് തന്റെ ആവേശകരമായ പ്രസംഗത്തില്‍ പറഞ്ഞിരിയ്ക്കുന്നത് നിങ്ങള്‍ ഈ പ്രാട്ടക്ഷനുംകൊണ്ട് എത്രകാലം നടക്കുമെന്നും, ഇതിനൊക്കെ കണക്ക് തീര്‍ത്ത് മറുപടി പറഞ്ഞുകൊണ്ടല്ലാതെ ഈ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അത് തീര്‍ക്കേണ്ട സമയത്ത് തീര്‍ത്തിരിക്കുമെന്നും മറ്റുമാണ്.
Post Your Comments