ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമേനാ താവളത്തിനും അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനും നേരെയുണ്ടായ ഭീകരാക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈനീസ് സന്ദര്‍ശനം റദ്ദാക്കി. ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നാളെ തുടങ്ങേണ്ടിയിരുന്ന ചര്‍ച്ചയായിരുന്നു ഇത്.
രണ്ട് ദിവസമായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഇതി പിന്നീട് നടക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പത്താന്‍കോട്ടില്‍ ഇപ്പോള്‍ നടക്കുന്ന സൈനിക നടപടികളും അഫ്ഗാനിലുണ്ടായ സംഭവങ്ങളും വിലയിരുത്തുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്.
പത്താന്‍കോട്ടില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
Post Your Comments