ശബരിമല : ശബരിമല മേല്‍ശാന്തിയുടെ പേരില്‍ വ്യാജവിസിറ്റിംഗ് കാര്‍ഡ് വ്യാപകമായി പ്രചരിക്കുന്നു. ശബരിമല മേല്‍ശാന്തിയുടെ ചിത്രവും മേല്‍വിലാസവുമുള്ള രണ്ട് തരം വിസിറ്റിംഗ് കാര്‍ഡുകളാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ ശബരിമല മേല്‍ശാന്തി പോലീസിന് പരാതി നല്‍കി.
ആന്ധ്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്കാണ് പൂജകളും ദര്‍ശനവും ഉറപ്പാക്കുന്ന വ്യാജകാര്‍ഡുകള്‍ ലഭിച്ചത്. ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കര്‍ണ്ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ ഫോണ്‍ നമ്പറുകളും മേല്‍ശാന്തി ഇപ്പോള്‍ ഉപയോഗിക്കാത്ത ഫോണ്‍ നമ്പറുകളുമാണ്.
ആന്ധ്രയില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ക്ക് ഈ കാര്‍ഡുകള്‍ ലഭിച്ചത്. കാര്‍ഡ് കാണിച്ചാല്‍ ദര്‍ശനവും പൂജകളും വേഗത്തില്‍ നടക്കുമെന്നും കാര്‍ഡുകളിലെ നമ്പറുകളില്‍ വിളിച്ചാല്‍ പൂജകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയുമെന്നും കാര്‍ഡ് നല്‍കിയ ആള്‍ തീര്‍ത്ഥാടകരെ അറിയിച്ചു. പൂജകളും ദര്‍ശനവും ഉറപ്പാക്കുമെന്ന പേരില്‍ പണം തട്ടുന്ന ലോബിയാണ് ഇതിന് പിന്നിലെന്നാണ് സംശയം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments