പെര്‍ത്ത് : പാലത്തില്‍ നിന്നും കാര്‍ കടലില്‍ വീണ് പിതാവും മക്കളും മരിച്ചു. സൗത്ത് ഓസ്‌ട്രേലിയയിലെ പോര്‍ട്ട് ലിങ്കണ്‍ ബ്രെണ്ണനിലാണ് സംഭവം. അമിത വേഗതയിലാണ് കാര്‍ കടല്‍പ്പാലത്തിലൂടെ വന്നത്.
മുപ്പത് മീറ്ററോളം അടിയിലേക്ക് കാര്‍ മുങ്ങിപ്പോയതായി പോലീസ് അറിയിച്ചു. എന്നാല്‍ സംഭവം അപകടമല്ലെന്നും മനഃപൂര്‍വ്വം കാര്‍ ഓടിച്ചു കടലില്‍ വീഴ്ത്തുകയായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു. കാറില്‍ നിന്ന് ടെലിസ്‌കോപിക് സംവിധാനമുള്ള റൈഫിള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മരിച്ചവര്‍ പോര്‍ട്ട് ലിങ്കണ്‍ സ്വദേശികളാണെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments