Kerala

വീട് പണി നടക്കുമ്പോള്‍ യൂണിയന്‍കാര്‍ ശല്ല്യം ചെയ്യാറുണ്ടോ?..പരിഹാരമുണ്ട്

വീട് പണി നടക്കുമ്പോള്‍ യൂണിയന്‍കാര്‍ നിങ്ങളെ ശല്ല്യം ചെയ്യാറുണ്ടെങ്കില്‍ അതിനു പരിഹാരവുമുണ്ട്. 1978,2008 ചുമട്ടു തൊഴിലാളി നിയമത്തിലെ ഷെഡ്യൂള്‍ ഓഫ് എംപ്ലോയ്‌മെന്റ് ആക്റ്റ് കേരളാ പോലീസ് ചീഫിന്റെ 26-3-2012 തീയതിയിലെ 7/12 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്കു ജോലികള്‍ ഉടമയ്ക്ക് ഇഷ്ടമുള്ള ആരെയും വച്ച് ചെയ്യിക്കാവുന്നതാണ്.

ബലം പ്രയോഗിച്ച് സാധനമിറക്കുക, വൗച്ചര്‍ നല്‍കാതെ അമിത കൂലി വാങ്ങുക, ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക തുടങ്ങിയവ കുറ്റകരവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. നമ്മള്‍ ഇത്തരക്കാര്‍ക്കെതിരെ പരാതിപ്പെട്ടാല്‍ ഇവരുടെ ജോലി നഷ്ടമാവുന്നതാണ്. ഇനിനെ സംബന്ധിച്ചുള്ള നിയമസഹായങ്ങള്‍ക്കായി 2783946 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

shortlink

Post Your Comments


Back to top button