Kerala

തളിപ്പറമ്പില്‍ നാലുവരിപ്പാത

തളിപ്പറമ്പ്: ജനുവരി 19ന് തളിപറമ്പിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന നാലുവരിപാത നാടിനായി് സമര്‍പ്പിക്കും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് 19 ന് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നാലുവരിപാത നടപ്പാക്കുന്നത് ചിറവക്ക് മുതല്‍ പൂക്കോത്തുനടവരെയാണ്.

നാലരക്കോടി രൂപ ചെലവിലാണ് തളിപ്പറമ്പ് പട്ടണത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന നാലുവരിപ്പാത നിര്‍മിച്ചിരിയ്ക്കുന്നത്. റോഡിന് നടുവിലായി ഡിവൈഡര്‍, തെരുവു വിളക്കുകള്‍, പൂന്തോട്ടം എന്നിവയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഇതോടെ യാധാര്‍ത്ഥ്യമായിരിയ്ക്കുന്നത് തളിപ്പറമ്പ് ജനകീയ വികസന സമിതിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ്.

shortlink

Post Your Comments


Back to top button