മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരാള്‍ ഓടിക്കയറി. മൈസൂരില്‍ ഇന്നലെയാണ് സംഭവം. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് മൈസൂരിലെത്തിയ മോദി താമസം ഒരുക്കിയിരുന്ന ലളിത് മഹല്‍ ഹോട്ടലിലേക്ക് പോകുമ്പോള്‍ റോഡരികില്‍ നിന്നിരുന്നവരില്‍ ഒരാള്‍ മോദി…മോദിയെന്നു വിളിച്ച് കയ്യില്‍ ബാഗുമായി വാഹനവ്യൂഹത്തിനടുത്തേയ്ക്ക് ഓടിക്കയറി. ഇയാളെ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പിടിയിലായയാളുടെ ബാഗില്‍ നിന്ന് സംശയകരമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി
Post Your Comments