NewsIndia

പത്താന്‍കോട്ട് തിരച്ചിലിനിടെ വീണ്ടും സ്‌ഫോടനം ; ലഫ് കേണല്‍ കൊല്ലപ്പെട്ടു

പത്താന്‍കോട് : പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ വീണ്ടും ഗ്രനേഡ് സ്‌ഫോടനം. ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് എന്‍എസ്ജി കാമന്‍ഡോ ലഫ്.കേണല്‍ നിരഞ്ജന്‍ കുമാര്‍ കൊല്ലപ്പെട്ടു.

ഞായറാഴ്ച രാവിലെയായിരുന്നു വ്യോമ താവളത്തില്‍ വീണ്ടും സ്‌ഫോടനമുണ്ടായത്. സുരക്ഷാ സൈനികര്‍ പരിശോധന നടത്തുമ്പോള്‍ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. എന്‍എസ്ജി കമാന്‍ഡോ വിഭാഗത്തിലെ കേണലാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ചയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആക്രമണം നടന്ന മേഖലയില്‍ സൈന്യം നടത്തിയ തെരച്ചിലില്‍ ഏഴു സൈനികരുടെ മൃതദേഹം കൂടി ലഭിച്ചു. കമാന്‍ഡോ വിഭാഗമായ ഗരുഡ്, കരസേന, എന്‍എസ്ജി വിഭാഗങ്ങളിലെ സൈനികരാണ് കൊല്ലപ്പെട്ടത്.

ഇതിനിടെ ഭീകരാക്രമണം പാക് സൈന്യത്തിന്റെ അറിവോടെയാണെന്ന് സൂചന ലഭിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളാണ് ഈ വിവരം പുറത്തുവിട്ടത്. റാവല്‍പിണ്ടിയിലെ പാക് സൈനിക ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കിയതായാണ് വിവരം. സംഭവത്തിന്റെ എല്ലാവശവും പരിശോധിച്ച ശേഷം പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ളുവെന്ന് കേന്ദ്രം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button