India

പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയത് ഗൂഗിള്‍മാപ്പിന്റെ സഹയത്തോടെ

ഛണ്ഡീഗഡ്: അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഭീകരര്‍ തങ്ങളുടെ ലക്ഷ്യം തീരുമാനിച്ചതും കണ്ടെത്തിയതുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍മാപ്പും ജിപിഎസുമെല്ലാം വ്യോമസേനാകേന്ദ്രം കണ്ടെത്താന്‍ ഇവര്‍ ഉപയോഗിച്ചതായിട്ടാണ് വിവരം. ഇന്ത്യയ്ക്ക് പ്രധാനഭീഷണി ഇക്കാര്യത്തില്‍ ഗൂഗിള്‍ മാപ്പാണ്. മാപ്പില്‍ നിന്നും രാജ്യത്തെ തന്ത്രപ്രധാന മേഖലകള്‍ നീക്കം ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം ഗൂഗിള്‍ അംഗീകരിച്ചിട്ടില്ല. ഗൂഗിള്‍ മാപ്പില്‍ നിന്നും തീവ്രവാദികള്‍ക്ക് പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിടുക എന്നത് എളുപ്പമായ ജോലിയാണ്.

ഗൂഗിള്‍മാപ്പിന്റെ സഹായത്തോടെയാണ് പത്താന്‍കോട്ട് ആക്രമണത്തിലും തീവ്രവാദികള്‍ വ്യോമസേനാ താവളം നിര്‍ണ്ണയിച്ചത്. ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത് തീവ്രവാദികള്‍ക്ക് പുതിയതായി നല്‍കുന്ന പരിശീലനത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള പരിശീലനവും നല്‍കിവരുന്നെന്നാണ്. ആക്രമിക്കേണ്ട പ്രദേശങ്ങളിലേക്കുള്ള കവാടങ്ങള്‍ ഒളിത്താവളങ്ങള്‍ എന്നിവ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് നേരത്തേ മനസ്സിലാക്കി വെച്ച ശേഷമാണ് ഇന്ത്യയിലേക്ക് വരിക. ആധുനിക സ്മാര്‍ട്ട്‌ഫോണില്‍ പരിശീലനും ഇതിനായി ഭീകരര്‍ക്ക് നല്‍കുന്നുണ്ട്.

shortlink

Post Your Comments


Back to top button