India

യാത്രക്കാരി ഓല ടാക്‌സിയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു

ഭോപ്പാല്‍: യാത്രക്കാരി ഓല ടാക്‌സിയില്‍ പീഡനത്തിനിരയായി. രണ്ട് കുട്ടികളുടെ മാതാവായ യുവതിയാണ് പീഡനത്തിനിരയായത് . കേസിനാസ്പദമായ സംഭവം നടന്നത് ഡിസംബര്‍ 29ന് ആണ്. എന്നാല്‍ ജനുവരി ഒന്നിനാണ് പരാതി നല്‍കിയത്. യുവതി പരാതി നല്‍കിയത് കോഇഫിസ പോലീസ് സ്‌റ്റേഷനിലാണ്. പോലീസ് ആരോപണവിധേയനായ ഡ്രൈവര്‍ ദീപക് ബമാന്‍ എന്നയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ യുവതി ടാക്‌സി വിളിച്ചത് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനാണ്. ബൈരാഗഡിനും ഗാന്ധിനഗറിനും ഇടയിലുള്ള ഒറ്റപ്പെട്ട സ്ഥലത്ത് നിര്‍ത്തിയ ശേഷം യുവതിയെ ഇയാള്‍ പീഡിപ്പിച്ചു. ഡ്രൈവര്‍ സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡന വിവരം സംഭവത്തിന്റെ ആഘാതത്തില്‍ പുറത്തു പറയാതിരുന്ന യുവതി പിന്നീട് ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

shortlink

Post Your Comments


Back to top button