India

മോദിയുടെ സന്ദര്‍ശനത്തിനെതിരായ ഹര്‍ജി ലാഹോര്‍ ഹൈക്കോടതി തള്ളി

ലാഹോര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനിലെ ലാഹോറില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ലാഹോര്‍ ഹൈക്കോടതി തള്ളി. അഭിഭാഷകനായ അസര്‍ സാദിഖാണ് ഹര്‍ജി നല്‍കിയത്. മോദിയുടെ സന്ദര്‍ശനം ഔദ്യോഗിക അനുമതി ഇല്ലാതെയാണെന്നാണ് ഇയാള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഹര്‍ജി അടിയന്തര വിഷയമായി പരിഗണിക്കാനാവില്ലെന്ന് നിരീക്ഷിച്ച് കോടതി തളളുകയായിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ജന്മദിനവും പേരക്കുട്ടിയുടെ വിവാഹവും ഒന്നിച്ചെത്തിയ ഡിസംബര്‍ 25നാണ് മോദി ലാഹോര്‍ സന്ദര്‍ശിച്ചത്.

shortlink

Post Your Comments


Back to top button