ന്യൂഡല്‍ഹി : ഡല്‍ഹി പോലീസിന് പുതിയ റെക്കോര്‍ഡ്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലാണ് ഡല്‍ഹി പോലീസ് ഇടം പിടിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ ധനാപഹരണ കേസ് തെളിയിച്ചതിനാണ് ഡല്‍ഹി പോലീസ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചത്. ലിംക ബുക്കില്‍ ഇടം നേടിയ വിവരം ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ബസ്സിയാണ് ട്വിറ്ററില്‍ കുറിച്ചത്.
നവംബര്‍ 27 ന് എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കൊണ്ടു വന്ന വാനില്‍ നിന്ന് 22.50 കോടി രൂപ തട്ടിയെടുത്ത കേസ് തെളിയിച്ചതിനാണ് നേട്ടം. വാനിന്റെ ഡ്രൈവറായിരുന്നു പണവുമായി കടന്നത്. സംഭവം നടന്ന പത്ത് മണിക്കൂറിനകം തന്നെ മോഷ്ടാവിനെ പിടികൂടി.
Post Your Comments