നാഗപട്ടണം: കൌമാരക്കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബന്ധുവായ യുവതിയെ അറസ്റ്റില്‍. തമിഴ്നാട്ടിലെ നാഗപട്ടണം സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. പത്താം ക്ളാസ് വിദ്യാര്‍ഥിയായ 15 കാരനെ 21 വയസുള്ള യുവതി പീഡിപ്പിച്ചെന്നാണ് പരാതി. ആണ്‍കുട്ടിയുടെ പിതൃസഹോദരന്റെ മകളാണ് യുവതി. യുവതി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവാഹം കഴിക്കണമെന്ന് യുവതി അനന്തരവനോട് ആവശ്യപ്പെട്ടു. പ്രശ്നം വഷളായതോടെയാണ് പീഡനം സംബന്ധിച്ച് കുട്ടി മുത്തച്ഛനോട് വെളിപ്പെടുത്തുന്നത്. തുടര്‍ന്നു പോലീസില്‍ യുവതിക്കെതിരെ പരാതി നല്കുകയായിരുന്നു.
Post Your Comments