പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ശക്തമായ ഏറ്റുമുട്ടല്‍. ഒരു ഭീകരനെക്കൂടി സൈന്യം വധിച്ചു. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. കൂടുതല്‍ ഭീകരര്‍ വ്യോമസേനാ താവളത്തിന് സമീപം ഒളിച്ചിരിപ്പുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായത്. ഇതില്‍ ഒരു സൈനികന് പരിക്കേറ്റു.
ഭീകരര്‍ കയറിയ കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇതുവരെ മലയാളിയടക്കം ഏഴുപേരാണ് മരിച്ചത്.
Post Your Comments