പാറ്റ്ന: നിതീഷ്കുമാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷം ബിഹാറില്‍ നടന്നത് 578 കൊലപാതകങ്ങള്‍. രണ്ട് മാസത്തിനുള്ളിലെ കണക്കുകളാണു ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞമാസം മാത്രം 300 കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിഹാറില്‍ നിതീഷ്കുമാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ ക്രമസമാധാനപാലനം മെച്ചപ്പെടുത്തുമെന്നു വാഗ്ദാനം നല്‍കിയിരുന്നു. കഴിഞ്ഞദിവസം ബിഹാറില്‍ രണ്ട് എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ നിതീഷ്കുമാറിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments