പൂനെ: പൂനെ സ്വദേശിയായ പതിനേഴുകാരി ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടയായത് എങ്ങനയെന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ഏറ്റുമുമുട്ടലുകളില്‍ പരുക്കേല്‍ക്കുന്ന സൈനികരെ സഹായിക്കുന്നതിനായി സിറിയയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പെണ്‍കുട്ടിയെ പിടികൂടുന്നത് . പിന്നീടാണ് താന്‍ എങ്ങനെ ഐഎസിലേക്ക് ആകൃഷ്ടയായതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഐഎസിലേക്ക് പോകാന്‍ തയാറായ യുവാക്കളെ പിടികൂടുകയും ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ പിടിയിലായവരില്‍ ഏറ്റവും പ്രായംകുറഞ്ഞത് റാഡിക്കല്‍ ഗണ്‍’ എന്നു പേരിട്ടുവിളിച്ച പതിനേഴുകാരിയായ ഈ പെണ്‍കുട്ടിയ്ക്കാണ്.
ഇത്തരത്തിലാണ് പണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍….
‘കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഓഗസ്റ്റ് മാസങ്ങളില്‍ കോളജ് തുറക്കാന്‍ കാത്തിരിക്കുന്നതിനിടെയാണ് ഇസ്‌ലാമിക് സ്റ്റേറ്റില്‍ ആകര്‍ഷകയാകുന്നത്. കോളജ് തുറക്കാന്‍ കാത്തിരിക്കുന്നതിനിടെ ഐഎസിനെപ്പറ്റി കേട്ടു. അതേപ്പറ്റി അറിയുന്നതിനുള്ള താല്‍പര്യം വര്‍ധിച്ചു. തുടര്‍ന്ന് എന്തുകൊണ്ടാണ് ആളുകള്‍ ഇതിനെ പിന്തുണയ്ക്കുന്നതെന്ന് അറിയുന്നതിനായി അവയെപ്പറ്റി ധാരാളം വായിച്ചു. ഫെയ്‌സ്ബുക്കില്‍നിന്നാണ് ഐഎസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഫെയ്‌സ്ബുക്കില്‍ ഇവയെപ്പറ്റി തിരഞ്ഞു. പിന്നെ പതുക്കെപ്പതുക്കെ താന്‍ ഐഎസ് വെബ് ഗ്രൂപ്പിന്റെ ഭാഗമാകുകയായിരുന്നു. തുടര്‍ന്ന് ബുര്‍ഖ ധരിക്കാന്‍ തുടങ്ങി. ഞാന്‍ ആയിരുന്നു ഗ്രൂപ്പിലെ ഏറ്റവും ചെറിയ ആള്‍. എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും ഞാന്‍ ഓണ്‍ലൈനിലായിരുന്നു. വിവരങ്ങള്‍ പോസ്റ്റു ചെയ്യുകയും പ്രഭാഷണങ്ങള്‍ നടത്തുകയുമായിരുന്നു.
എന്റെ മെഡിക്കല്‍ പഠനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് അവര്‍ ഉറപ്പുനല്‍കിയിരുന്നു. ആക്രമണങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ചികില്‍സിക്കുന്നതിനു വേണ്ടി സിറിയയിലേക്ക് പോകുന്നതിനായിരുന്നു ഇത്. പോലീസുകാര്‍ വീട്ടിലെത്തിയപ്പോള്‍ പേടിച്ചുപോയിരുന്നു. എന്നാല്‍ എടിഎസിനോട് എനിക്ക് നന്ദിയുണ്ട്. ഐഎസിന്റെ ഇരുണ്ട വശത്തുനിന്നു രക്ഷപെടുത്തിയത് അവരാണ്. ഇസ്‌ലാം മതപാഠങ്ങള്‍ അവരുടെ പണ്ഡിതര്‍ എനിക്ക് പറഞ്ഞുതന്നു. സത്യം എനിക്ക് മനസിലായി. എന്റെ പുതിയ ജീവിതമാണിത്. ഐഎസില്‍ ആകൃഷ്ടരായവരെ തിരികെയെത്തിക്കാന്‍ ആകുന്നതെല്ലാം ചെയ്യുമെന്ന് ഞാന്‍ എടിഎസിന് ഉറപ്പുനല്‍കിയിട്ടുണ്ട്.’
Post Your Comments