കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. തോക്കുധാരിയായ ഒരാള്‍ കോണ്‍സുലേറ്റിന്റെ മതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. ഗവര്‍ണ്ണറുടെ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. വടക്കന്‍ അഫ്ഗാനിലെ മസര്‍ ഇ ഷെരീഫിലെ കോണ്‍സുലേറ്റിന് നേരെയാണ് ആക്രണമുണ്ടായത്. അക്രമികളില്‍ രണ്ട് പേരെ സൈന്യം വധിച്ചു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണ്. രണ്ട് ഭീകരര്‍ ഇപ്പോഴും സമീപത്തെ കെട്ടിടത്തില്‍ നിന്ന് വെടിയുതിര്‍ക്കുകയാണ്.
Post Your Comments