India

ഇന്ത്യ-പാക് ബന്ധം ജനുവരിയിലെ കൂടിക്കാഴ്ച്ചയോടെ കൂടുതല്‍ ശക്തിപ്പെടുമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം തുലാസിലാണെങ്കിലും ജനുവരി 15ന് നടക്കാനിരിക്കുന്ന ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ചയില്‍ ബന്ധം ശക്തമാകുമെന്ന് പാക്കിസ്ഥാന്‍. പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍ദാജ് അസീസ് വരാനിരിക്കുന്ന ആറു മാസത്തെ ഇരുരാജ്യങ്ങളുടെയും ബന്ധത്തെക്കുറിച്ചുള്ള രൂപരേഖ തയ്യാറാക്കുമെന്ന് വ്യക്തമാക്കി. അസീസിന്റെ പ്രതികരണം പാക് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്.പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യയുമായുള്ള നല്ല ബന്ധമാണ്.

കാശ്മീര്‍, സിയാച്ചിന്‍, ജലം തുടങ്ങിയ വിഷയങ്ങള്‍ ജനുവരിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിഷയമാകും. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായും മികച്ച ബന്ധമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അസീസിന്റെ പ്രസ്താവന ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 20ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്. പാകിസ്താന് വ്യക്തമായ പങ്ക് ആക്രമണത്തില്‍ ഉണ്ടെന്ന കണ്ടെത്തലില്‍ ജനുവരിയില്‍ തീരുമാനിച്ചിരുന്ന ചര്‍ച്ചപോലും വേണ്ടെന്ന സൂചനകള്‍ ഇന്ത്യയില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്താനുമായുള്ള ഭാവി ബന്ധത്തെ കുറിച്ച് തീരുമാനമെടുക്കുന്നതിന് ഉന്നതതല യോഗം വളിച്ചുചേര്‍ത്തു. എന്നാല്‍ യോഗ തീരുമാനങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബി.ജെ.പിക്ക് അകത്തുനിന്നും പാകിസ്ഥാനുമായി സൗഹൃദത്തിന്റെ സാഹചര്യം വേണ്ടെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button