Kerala

ഭരണഘടന വരും മുന്‍പ് ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചവര്‍ ഹൈന്ദവര്‍- മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ

പെരുന്ന: ഭരണഘടന പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് രാജ്യത്ത് ന്യൂനപക്ഷങ്ങളെ ഹൈന്ദവരാണ് സംരക്ഷിച്ചിരുന്നതെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ. പെരുന്നയില്‍ മന്നംജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസും പട്ടാളവും വിപുലമാകുന്നതിനു മുന്‍പ് ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിച്ചു നിര്‍ത്തിയ പാരമ്പര്യമാണ് ഹൈന്ദവ സമൂഹത്തിനുള്ളത്. എല്ലാവരെയും ഇരു കൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം സമുദായത്തിനുവേണ്ടി സംസാരിക്കുമ്പോഴും ഇതര സമുദായങ്ങള്‍ക്ക് ദോഷം സംഭവിക്കരുതെന്നു ആഗ്രഹിച്ചയളായിരുന്നു മന്നം. ഇതാണ് അദ്ദേഹത്തെ അവിസ്മരണീയനാക്കുന്നത്. സമുദായ ആചാര്യന്‍ പുലര്‍ത്തിയ ജനാധിപത്യവും മതേതരത്വവും എന്ന ദര്‍ശനം മഹത്തായ നമ്മുടെ സംസ്‌കാരം ജീവിക്കുന്നതിന് കാരണമായെന്നും കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button