ഇന്ത്യന്‍ വ്യോമസേനയ്ക്കു കീഴിലുള്ള പ്രത്യേക വിഭാഗമാണ് ഗരുഡ് കമാന്‍ഡോ ഫോഴ്‌സ്. തന്ത്രപ്രധാനമായ വ്യോമസേനാ താവളങ്ങള്‍ക്കും യുദ്ധ വിമാനങ്ങല്ക്കും മറ്റു ആയുധ സ്‌കെഖരത്തിനും മറ്റും സംരക്ഷണം നല്‍കുന്ന ടീം ആണ് ഗരുഡ് കമാന്‍ഡോ ഫോഴ്‌സ് .ആക്രമണം ഉണ്ടായപോള്‍ ആദ്യഘട്ട ചെറുത്തു നില്‍പ്പും പ്രത്യാക്രമണവും നടത്തിയത് ഇവര്‍ ആയിരുന്നു.പ്രത്യേക പരിശീലനം നേടിയ ഇവര്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളോടും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. 2004 ഇല രൂപീകരിച്ച ഗരുഡ് കമാന്‍ഡോ ഫോഴ്‌സില്‍ 3000 ത്തിലധികം കമാണ്ടോകള്‍ ഉണ്ട് .ഇസ്രയേല്‍ നിര്‍മിതമായ ടിഎആര്‍ 21 ബുള്‍പപ്പ് റൈഫിള്‍സ്, ജര്‍മന്‍ നിര്‍മിത എംപി 5 സബ് മെഷീന്‍ ഗണ്‍,ഓസ്ട്രിയന്‍ നിര്‍മ്മിത ഗ്ലോക്ക് പിസ്റ്റള്‍സ് തുടങ്ങിയവയാണു കമാന്‍ഡോകളുടെ പ്രധാന ആയുധങ്ങള്‍..ഇറാഖിലെ നഴ്‌സുമാരെ രക്ഷിക്കാന്‍ മാര്‍ക്കൊസിനോപ്പം ഉണ്ടായിരുന്നത് ഗരുഡ് ആണ്..
Post Your Comments